മലപ്പുറം: കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിന് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ക്ലാസ് മുറികളും അസംബ്ലി ഹോളും നാളെ നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച 3 ക്ലാസ് മുറികളും അസംബ്ലി ഹാളും നാളെ (09/08/24) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് കുറ്റിപ്പുറം ഗവ.ഹയർസെക്കൻ്ററി സ്ക്കൂളിൻ്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് ഇതിനോടകം ധാരാളം പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്.
ഹയർസെക്കന്ററി വിഭാഗത്തിൽ കഴിഞ്ഞ വർഷം വരേ ഉണ്ടായിരുന്ന ബാച്ചുകൾക്ക് പുറമെ ഈ വർഷം പുതുതായി അനുവദിച്ച കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് ബാച്ചുകളിലുമായി 905 കുട്ടികളാണ് പഠിക്കുന്നത്. പുതുതായി അനുവദിച്ച ബാച്ചുകളെ അക്കോമഡേറ്റ് ചെയ്യാൻ സ്ഥലപരിമിതി നിലനിൽക്കുന്ന സാഹചര്യം ഉണ്ട്. കുട്ടികളുടെ ക്ലാസ് നഷ്ടപ്പെടാതെ ഇരിക്കുന്നതിന് വേണ്ടി വേഗത്തിലാണ് താൽക്കാലിക ക്ലാസ് മുറികൾ ഒരുക്കി അധ്യായനം ആരംഭിച്ചത്.
കഴിഞ്ഞ 2 വർഷങ്ങളിലായി എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം കൈവരിക്കുന്ന സ്ക്കൂളുകളുടെ പട്ടികയിൽ ഇടം നേടിയത് അഭിമാനകരമായ നേട്ടമാണ്. പാഠ്യേതര പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഫുട്ട്ബോൾ, വോളിബോൾ, ബാഡ്‌മിന്റൺ തുടങ്ങിയ കായിക ഇനങ്ങളുടെ ടീം തയ്യാറായി കഴിഞ്ഞു. എൻ.എസ്.എസ്, എൻ.സി.സി, ജെ.ആർ.സി എന്നിവ നിലനിൽക്കുന്നുണ്ട്. കൂടാതെ കുട്ടികളുടെ സെൽഫ് ഡിഫൻസ് ഭാഗമായി ആയി തൈക്വാണ്ട പരിശീലനം നടന്നു വരുന്നു. കഴിഞ്ഞ കാലങ്ങളിൽ സ്ക്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ പായസ ചലഞ്ച്, ബിരിയാണി ചലഞ്ച് എന്നിവ സംഘടിപ്പിക്കുകയും ലഭിച്ച ലാഭവിഹിതം ഉപയോഗിച്ച് പി.ടി.എ, എസ്.എം.സി. സ്റ്റാഫ് ഉം ചേർന്ന് 3.5 ലക്ഷം രൂപക്ക് ഒരു വാഹനം സ്വന്തമായി വാങ്ങുകയും ചെയ്തു. നിലവിൽ 5 മുതൽ 10 വരേ ക്ലാസുകളിലായി 1420 കുട്ടികൾ ഈ സ്ക്കൂളിൽ അധ്യയനം നടത്തി വരുന്നുണ്ട്.