തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ കോഴ്സുകളിലെ വേക്കൻസി സീറ്റുകളിലെ പ്രവേശനം നാളെ നടക്കും. ഇന്നലെ വരെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ സാധുതയുള്ള അപേക്ഷകൾ പരിഗണിച്ച് തയ്യാറാക്കിയ മെരിറ്റ് ലിസ്റ്റ് നാളെ പുലർയോടെ അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഈ ലിസ്റ്റിന്റെ അടിസ്‌ഥാനത്തിൽ നാളെ (ഓഗസ്റ്റ് 9ന്) രാവിലെ 10 മണിമുതൽ 12 മണിക്കൂ മുമ്പായി വിദ്യാർത്ഥികൾ സ്കൂളുകളിൽ എത്തി പ്രവേശനം നേടണം. യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്,അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകളുമായി വേണം പ്രവേശനത്തിന് എത്താൻ. അഡ്‌മിഷൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്,റാങ്ക്‌ലിസ്‌റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ നാളെ രാവിലെ 10 മണിമുതൽ 12 മണിക്കു മുമ്പായി എത്തണം.
മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്‌മെൻറുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്കുമാണ് അവസരം. വിശദ നിർദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമാണ്.
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാം
തിരുവനന്തപുരം:നവംബർ 14മുതൽ 17വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ...