പ്രധാന വാർത്തകൾ
സ്‌കൂൾ കൗൺസിലർമാരുടെയും അധ്യാപകരുടെയും കഴിവുകൾ വർധിപ്പിക്കാനുള്ള സിബിഎസ്ഇയുടെ വെർച്വൽ കോൺക്ലേവ് നാളെകോച്ചിങ് ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന തെറ്റായ മാർഗം:എൻ.ആർ.നാരായണ മൂർത്തിതൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻമാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടിബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾകായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചുഎംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവുംസെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രികേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾസെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

കൊച്ചി മെട്രോയിൽ വിവിധ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 21വരെ

Aug 7, 2024 at 7:30 pm

Follow us on

തിരുവനന്തപുരം:കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ (KMRL) ഒന്നര ലക്ഷം വരെ ശമ്പളത്തോടെ ജോലി നേടാൻ അവസരം. വിവിധ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം. എക്സ‌ിക്യൂട്ടീവ് (ടെലികോം), ജൂനിയർ എഞ്ചിനീയർ (5)/ അസിസ്റ്റന്റ്, സെക്ഷൻ എഞ്ചിനീയർ (5)-പവർ & ട്രാക്ഷൻ, ജൂനിയർ എഞ്ചിനീയർ, അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. എക്സിക്യൂട്ടീവ് (ടെലികോം) ഒഴിവ് – 1. 32 വയസ്സാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). യോഗ്യത: ബി.ഇ/ ബി.ടെക് (ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ/ കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയറങ്) 3 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പളം: 40,000 – 1,40,000 രൂപ വരെ.

ജൂനിയർ എഞ്ചിനീയർ (ട1)/ അസിസ്റ്റന്റ് സെക്ഷൻ എഞ്ചിനീയർ (ട2)-പവർ & ട്രാക്ഷൻ. (ഒഴിവുകൾ 2).
യോഗ്യത: ബി.ഇ/ ബി.ടെക് / ഡിപ്ലോമ (ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് അല്ലെങ്കിൽ ഇലക്ട്രോണിക്സ്& കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്). 30 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). മുകളിൽ നൽകിയ യോഗ്യതക്ക് പുറമെ, 3 വർഷത്തെ പ്രവൃത്തി പരിചയവും വേണം. ശമ്പളം 33,750 രൂപ മുതൽ 94,400 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ. ഈ തസ്തികയിലേക്ക് ജൂനിയർ എഞ്ചിനീയറുടെ യോഗ്യതക്ക് പുറമെ 5 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. 32 വയസാണ് പ്രായപരിധി. (സംവരണ വിഭാഗക്കാർക്ക് വയസിളവുണ്ട്). 35,000 രൂപ മുതൽ 99,700 രൂപ വരെയാണ് ശമ്പളം.
വിശദവിവരങ്ങൾക്ക് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഗസ്റ്റ് 21വരെ അപേക്ഷ സമർപ്പിക്കാം.

Follow us on

Related News