പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

വയനാടിന്റെ പുനരധിവാസത്തിന് സാലറി ചലഞ്ച്: ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

Aug 5, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്റെ പുനർനിർമാണത്തിനും പുനരധിവാസത്തിനുമായി ‘സാലറി ചലഞ്ച്’ നിർദേശവുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിനായി സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇന്ന് നടന്ന വിവിധ സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ആശയം മുന്നോട്ടുവെച്ചത്. ഉരുല്‍പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് 1000 കോടി വേണ്ടി വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. ഈ തുക സ്വരൂപിക്കുന്നതിന്റെ ഭാഗമായി 10 ദിവസത്തെ ശമ്പളം നൽകാൻ കഴിയുമോ എന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചു. എന്നാൽ 5 ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾ തമ്മിൽ ധാരണയായിട്ടുണ്ട്. എന്നാൽ സാലറി ചലഞ്ച് നിർബന്ധമാക്കരുതെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി. തുക ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് സർക്കാർ ഉടൻ ഉത്തരവ് പുറത്തിറക്കും എന്നാണ് സൂചന.

Follow us on

Related News