പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞു

സ്വന്തമായി വിളയിച്ച 1000 കിലോ അരി വിദ്യാർത്ഥികൾ വയനാടിന് കൈമാറി: മികച്ച പ്രവർത്തനവുമായി ഐയുഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍

Aug 5, 2024 at 4:30 pm

Follow us on

മലപ്പുറം:സ്‌കൂള്‍ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാലര ഏക്കര്‍ നിലത്ത് വിളയിച്ച 1000 കിലോ അരി വയനാട്ടിലെ ദുരിതബാധിതര്‍ക്കായി നല്‍കി പറപ്പൂര്‍ ഇശാഅത്തുല്‍ ഉലൂം ഹയര്‍ സെക്കന്‍ഡറി സ്‌കൂലെ വിദ്യാര്‍ഥികള്‍. അരിക്കു പുറമെ 30 കിലോ അരിപ്പൊടി, 45 കിലോ പുട്ടുപൊടി എന്നിവ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ അധ്യാപകരോടൊപ്പം നേരിട്ട് കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിനെ ഏല്‍പ്പിച്ചു. 10,000 കിലോ നെല്ലാണ് ഈ വര്‍ഷം ജൈവകൃഷി രീതിയിലൂടെ വിദ്യാര്‍ഥികള്‍ വിളയിച്ചിരുന്നത്. ഡെപ്യൂട്ടി കളക്ടര്‍മാരായ ജോസഫ് സ്റ്റീഫന്‍ റോബിന്‍, ഷെര്‍ളി പൗലോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഐ.യു.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എ. മമ്മു, പ്രിന്‍സിപ്പല്‍ അസീസ് സി., മാനേജര്‍ ടി. മൊയ്തീന്‍കുട്ടി, മാനേജിങ് കമ്മിറ്റി സെക്രട്ടറി മുബാറക്, പി.ടി.എ പ്രസിഡന്റ് സി.ടി സലീം, എസ്.എം.സി ചെയര്‍മാന്‍ ടി. ഹംസ, കാര്‍ഷിക ക്ലബ്ബ് ചുമതലയുള്ള അധ്യാപകരായ ടി.പി മുഹമ്മദ് കുട്ടി, ഷാഹുല്‍ ഹമീദ്, ഫുആദ്, അഷ്‌റഫ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് ഷാന്‍, ഡെപ്യൂട്ടി ലീഡര്‍ അമീന, കാര്‍ഷിക ക്ലബ്ബ് സെക്രട്ടറി തീര്‍ത്ഥ എന്നിവര്‍ പങ്കെടുത്തു.

Follow us on

Related News