തിരുവനന്തപുരം:അംഗീകാരമില്ലാതെ പ്രവർത്തിച്ച അൺ എയിഡഡ് സ്കൂൾ അടച്ചുപൂട്ടി. മന്ത്രി വി.ശിവൻകുട്ടിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മലപ്പുറം പെരിന്തൽമണ്ണ ഉപജില്ലയിലെ ബുസ്താനുൽ ഉലൂം സെൻട്രൽ സ്കൂളിന്റെ അംഗീകാരമാണ് റദ്ദാക്കിയത്. 2023 മാർച്ച് 14-ലെ ഹൈക്കോടതി വിധിന്യായത്തിന്റെ കൂടി അടിസ്ഥാനത്തിൽ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രസ്തുത റിപ്പോർട്ടുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശകൾ കൂടി പരിഗണിച്ചാണ് മന്ത്രി വി ശിവൻകുട്ടിയുടെ നടപടി. സ്കൂളിലെ വിദ്യാർഥികളെ അംഗീകൃത സ്കൂളുകളിലേക്ക് മാറ്റുന്നതിന് നടപടി സ്വീകരിക്കാനും അംഗീകാരമില്ലാതെ സ്കൂൾ പ്രവർത്തിച്ചതിന് വിദ്യാഭ്യാസ അവകാശ നിയമം, ബാലാവകാശ നിയമം എന്നിവ പ്രകാരം ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അംഗീകാരമില്ലാത്ത സ്കൂളുകൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നിയമാനുസൃതം തുടർനടപടികൾ സ്വീകരിക്കാനും ഡി ഇ ഒമാർക്ക് മന്ത്രി നിർദേശം നൽകി.
പേരാമ്പ്രയിൽ 61 സ്കൂൾ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു
കോഴിക്കോട്:പേരാമ്പ്രയിലെ വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂളിലെ 61 കുട്ടികൾക്ക്...