തിരുവനന്തപുരം:ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലെ നിയമനത്തിന് അവസരം. താത്കാലിക നിയമനം ആണ് നടത്തുക. സ്റ്റാഫ് നേഴ്സ്, ലാബ് ടെക്‌നിഷ്യൻ, ഫർമസിസ്റ്റ് എന്നീ തസ്തികയിലാണ് ഒഴിവുകൾ. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ജനറൽ അല്ലെങ്കിൽ ബിഎസ്‌സി നഴ്സിങ് ബിരുദമാണ് അടിസ്ഥാന യോഗ്യത, ജൂലൈ 17 നു 11 മണിക്കാണ് അഭിമുഖം. ഫാർമസിസ്റ്റ് തസ്തികയിൽ ഫാർമസി കൗൺസിൽ റജിസ്ട്രേഷനോട് കൂടിയ ഡിഫാം യോഗ്യതയും, ജൂലൈ 19നു 11 മണിക്കാണ് അഭിമുഖം. ലാബ് ടെക്നീഷ്യൻ തസ്തികയിൽ പാരാമെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനോടു കൂടിയ ഡിഎഎൽടി യോഗ്യതയും, ജൂലൈ 20നു 11ന് ആണ് അഭിമുഖം. എല്ലാ തസ്തികയിലേക്കും 40 വയസാണ് പ്രായപരിധി.

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ
തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം....