തിരുവനന്തപുരം:സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പഠനം നടത്തുന്നവർക്ക് ഇ-ഗ്രാന്റ്സ് നടപടികൾ പൂർത്തിയാക്കാൻ അവസരം. ഒ.ഇ.സി/ഒ.ബി.സി(എച്ച്)/എസ്.ഇ.ബി.സി വിഭാഗം വിദ്യാർഥികളുടെ 2022-23, 2023-24 വർഷങ്ങളിലെ ഇ-ഗ്രാന്റ്സ് വിദ്യാഭ്യാസാനുകൂല്യത്തിനായുള്ള അപേക്ഷകൾ/ക്ലെയിമുകൾ സ്ഥാപനതലത്തിലും ജില്ലാതലത്തിലും പ്രോസസ് ചെയ്ത് സമർപ്പിക്കുന്നതിന് ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പ് പോർട്ടൽ നിലവിൽ തുറന്നിട്ടുണ്ട്. അപേക്ഷകൾ/ക്ലെയിമുകൾ ജൂലൈ 31 നകം ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ഇ-ഗ്രാന്റ്സ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്.
റെസ്ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം
തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പുതിയതായി...