തിരുവനന്തപുരം: പ്ലസ് വൺ പ്രവേശന പ്രതിസന്ധി പരിഹരിക്കാൻ വിവിധ ജില്ലകളിൽ താത്കാലിക ബാച്ചുകൾ അനുവദിച്ചു. ഇതുമായിബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പ്രഖ്യാപനം നടത്തി. മലപ്പുറം ജില്ലയിൽ 120 താത്കാലിക ബാച്ചുകളും കാസർകോട് 18 ബാച്ചുകളും അനുവദിച്ചു. മലപ്പുറത്ത് ഹ്യുമാനിറ്റീസിന് 59 ബാച്ചുകളും കോമേഴ്‌സിന് 61 ബച്ചുകളുമാണ് അനുവദിച്ചത്. ഇതിലൂടെ സർക്കാരിന് 14 കോടിയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും മന്ത്രി സഭയിൽ പറഞ്ഞു. അതേസമയം പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അധിക ബാച്ചില്ല. പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പൂർത്തിയായിട്ടും ആയിരക്കണക്കിന് പേരാണ് മലപ്പുറത്തും മറ്റു ജില്ലകളിലും പ്രവേശനം നേടാതെ പുറത്തുനിൽക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എസ്എഫ്ഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി സ്വീകരിച്ചത്.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...