തിരുവനന്തപുരം:എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് കുടിശ്ശിക അനുവദിക്കുന്നതിനായി വിദ്യാർത്ഥികളുടെ വിവരങ്ങൾ വീണ്ടും സമർപ്പിക്കാൻ നിർദേശം. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ കുടിശ്ശിക തുക വിതരണം ചെയ്യുന്നതിനുള്ള വിവരങ്ങൾ പോർട്ടൽ മുഖാന്തരം സ്‌കൂൾ തലത്തിൽ രേഖപ്പെടുത്തിയതിൽ ഒട്ടേറെ അപാകതകൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്. സ്കൂൾ തലത്തിൽ കുട്ടികളുടെ വിവരങ്ങൾ പൂർണ്ണമായും സമർപ്പിച്ചവരുടെ Payment Type, Account Number, IFSC, Aadhar Number എന്നീ വിവരങ്ങൾ ഒരിക്കൽ കൂടി verify & Confirm ചെയ്‌ത് ജൂലൈ 17ന് വൈകിട്ട് 3ന് മുൻപായി സമർപ്പിക്കാൻ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
തിരുവനന്തപുരം:കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ നടപടികൾ റദ്ധാക്കിയാതായി...