പ്രധാന വാർത്തകൾ
എൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻസംസ്ഥാന അധ്യാപക അവാർഡ്: അപേക്ഷ 16വരെസ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: കോഴിക്കോട് കലക്ടര്‍മലപ്പുറം ജില്ലയിൽ നാളെ ഭാഗിക അവധി: മറ്റു 4 ജില്ലകളിലും അവധി

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ പ്രോജക്ട് ഓഫീസര്‍  തസ്തികയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

Jul 10, 2024 at 12:30 pm

Follow us on

തിരുവനന്തപുരം:കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡില്‍ (സി.എസ്.എല്‍.) ഒഴിവുള്ള പ്രോജക്ട് ഓഫീസര്‍ തസ്തികയിൽ 64 ഒഴിവുകൾ.മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, സിവില്‍, ഇന്‍സ്ട്രുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വിഭാഗങ്ങളിലായി ആണ് 64 ഒഴിവുകൾ (ജനറല്‍- 29, ഒ.ബി.സി.-10, എസ്.സി.-11, എസ്.ടി.-10, ഇ.ഡബ്ല്യു.എസ്-4). പ്രോജക്ട് ഓഫീസര്‍ (മെക്കാനിക്കല്‍) വിഭാഗത്തിൽ 38 ozhivakalil (ജനറല്‍-16, ഒ.ബി.സി.-4, എസ്.സി.-8, എസ്.ടി.-7, ഇ.ഡബ്ല്യു.എസ്.-3)60 ശതമാനം മാര്‍ക്കോടെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം,രണ്ടു വർഷം പ്രവർത്തിപരിചയവും, പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രിക്കല്‍)വിഭാഗത്തിൽ 10 ഒഴിവുകളിൽ (ജനറല്‍-4, ഒ.ബി.സി.-2, എസ്.സി.-2, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1) 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം, രണ്ടുവർഷം പ്രവർത്തി പരിചയം,പ്രോജക്ട് ഓഫീസര്‍ (ഇലക്ട്രോണിക്‌സ്) വിഭാഗത്തിൽ 6 ഒഴിവുകളിൽ (ജനറല്‍-3, ഒ.ബി.സി.-1, എസ്.സി.-1, എസ്.ടി.-1,)

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷനില്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം,പ്രോജക്ട് ഓഫീസര്‍ (സിവില്‍) വിഭാഗത്തിൽ 8 ഒഴിവുകളിൽ (ജനറല്‍-4, ഒ.ബി.സി.-3, എസ്.ടി.-1). 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദവും . രണ്ടുവര്‍ഷ പ്രവൃത്തിപരിചയം.പ്രോജക്ട് ഓഫീസര്‍ (ഇന്‍സ്ട്രുമെന്റേഷന്‍) വിഭാഗത്തിൽ 1 (ജനറൽ )60 ശതമാനം മാര്‍ക്കോടെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് ബിരുദവും രണ്ടുവര്‍ഷ പ്രവൃത്തിപരിചയം. പ്രോജക്ട് ഓഫീസര്‍ (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) വിഭാഗത്തിൽ 1 (ജനറല്‍), 60 ശതമാനം മാര്‍ക്കോടെ കംപ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ എന്‍ജിനീയറിങ് ബിരുദവും എന്‍ജിനീയറിങ് ബിരുദം അല്ലെങ്കില്‍ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദാനന്തരബിരുദം, രണ്ടുവര്‍ഷ പ്രവൃർത്തിപരിചയവും ആണ് യോഗ്യത. ഒബ്ജക്ടീവ് ടൈപ്പ് ഓണ്‍ലൈന്‍ ടെസ്റ്റിന്റേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 37000-40000 രൂപ വരെ ആണ് ശമ്പളം. 30 വയസ് വരെയാണ് പ്രായപരിധി. ജൂലൈ 17 ആണ് അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി.കൂടുതൽ വിവരങ്ങൾക്ക് http://cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Follow us on

Related News