പ്രധാന വാർത്തകൾ
പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽപ്രഫഷണൽ ഡിപ്ലോമ കോഴ്‌സുകൾ: നേരിട്ട് പ്രവേശനമെന്ന് മന്ത്രി ആർ.ബിന്ദുഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെഎംജി ബിഎഡ് ട്രയല്‍ അലോട്ട്മെനന്റ്: ജൂലൈ 5വരെ പുതിയ അപേക്ഷഎംബിഎ പ്രവേശനം: കെ മാറ്റ് 2024 ഉത്തരസൂചിക പ്രസിദ്ധീകരിച്ചുസിവിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് സ്‌റ്റൈപ്പന്റോടു കൂടി ഇന്റേൺഷിപ്പ്: പ്രതിമാസം 12,000 രൂപവിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ്: എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് അപേക്ഷിക്കാംകെടെറ്റ് ഉത്തരസൂചിക: പരാതികൾ ജൂലൈ 10വരെഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്സിങ്: അപേക്ഷ ജൂലൈ 3മുതൽപ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ നാളെമുതൽ: വേക്കൻസി ലിസ്റ്റ് ഉടൻ

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Jun 27, 2024 at 7:32 pm

Follow us on

തിരുവനന്തപുരം:നാളെ കോട്ടയം ജില്ലയിൽ പൂർണ്ണമായും വയനാട്, ആലപ്പുഴ ജില്ലകളിൽ പ്രാദേശികമായും അവധി പ്രഖ്യാപിച്ചു. മഴ, വെള്ളപ്പൊക്കം എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച ( 2024 ജൂൺ 28) അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിൽ നാളെ അവധിയാണ്. സ്കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലുമാണ് നാളെ ജൂൺ 28 ന് അവധി പ്രഖ്യാപിച്ചത്. കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും അവധിയായിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗനവാടികൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Follow us on

Related News