പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ: അപേക്ഷ 15വരെ

Jul 2, 2024 at 2:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ് മെന്റ് – കേരളയെ (IIITM-K) നവീകരിച്ചുകൊണ്ട് കേരള സർക്കാർ സ്ഥാപിച്ച കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള)യിൽ, ഡിജിറ്റൽ – ശാസ്ത്ര സാങ്കേതികവിദ്യ അധിഷ്ഠിത ബിരുദാനന്തര ബിരുദ (പിജി) പ്രോഗ്രാമുകളിലേക്ക് 2024 ജൂലൈ 15വരെ അപേക്ഷിക്കാം. അപേക്ഷകർ സി യൂ ഇ ടി (പി ജി) 2024 അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി ജൂലൈ 22 ന് ഓൺലൈൻ ആയി നടത്തുന്ന രണ്ടാം ഘട്ട അഡ്മിഷൻ ടെസ്റ്റ് (DUAT-2024 Phase II) എഴുതേണ്ടതാണ്. MBA അപേക്ഷകർക്ക് CAT, KMAT, CMAT, NMAT, അല്ലെങ്കിൽ GRE എന്നിവയിൽ നിന്നുള്ള സ്കോറുകൾ സമർപ്പിക്കാം. എംടെക് അപേക്ഷകൾക്ക് GATE സ്കോർ പരിഗണിക്കുന്നതാണ്.

പിജി പ്രോഗ്രാമുകളിൽ എംഎസ്‌സി, എംടെക്, എം ബി എ പ്രോഗ്രാമുകളാണ് ഉൾപ്പെടുന്നത്. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് പ്രോഗ്രാമിൽ ഡാറ്റ അനലിറ്റിക്സ്, മെഷീൻ ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ സ്പെഷ്യലൈസേഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എംടെക്ക് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗിൽ കണക്റ്റഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എഞ്ചിനീയറിംഗ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാനുള്ള അവസരവും ലഭ്യമാണ്. കൂടാതെ, ഡാറ്റ അനലിറ്റിക്‌സ് ആൻഡ് ബയോ-എഐ. ഡാറ്റാ അനലിറ്റിക്സ‌് ആൻഡ് ജിയോ- ഇൻഫോർമാറ്റിക്സ്, ഡാറ്റാ അനലിറ്റിക്സ് ആൻഡ് കംപ്യൂട്ടേഷണൽ സയൻസ്, ഇക്കോളജിക്കൽ ഇൻഫോർമാറ്റിക് സിൽ സ്പെഷ്യലൈസേഷനോട് കൂടിയ എം.എസ്‌സി ഇക്കോളജി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. എംടെക് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, എംഎസ്‌സി ഇലക്ട്രോണിക്സ്, എംഎസ്‌സി അപ്ലൈഡ് ഫിസിക്സ് പ്രോഗ്രാമുകളിൽ എഐ ഹാർഡ്‌വെയർ, വിഎൽഎസ്.ഐ, അപ്ലൈഡ് മെറ്റീരിയൽസ്, ഐടി ആൻഡ് റോബോട്ടിക്സ‌് എന്നീ സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
എംബിഎ പ്രോഗ്രാമിൽ ബിസിനസ് അനലിറ്റിക്സ‌്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെൻ്റ്, മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്, DUK അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ സന്ദർശിക്കുക. 8078193800 എന്ന നമ്പറിൽ നേരിട്ടും ബന്ധപ്പെടാവുന്നതാണ്.

Follow us on

Related News