പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്:പ്രവേശനം ജൂലൈ 8മുതൽ

Jul 6, 2024 at 3:00 pm

Follow us on

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കും. 8ന് രാവിലെ 10മുതൽ പ്രവേശനം ആരംഭിക്കും.8,9 തീയതികളിലാണ് പ്രവേശനം. ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2024 ജൂലൈ 4 വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെൻറിന് പരിഗണിച്ചിട്ടുള്ളത്. ഒന്നാം സപ്ലിമെൻററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2024 ജൂലൈ 8 ന് രാവിലെ 10 മണി മുതൽ 2024 ജൂലൈ 9 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിയ്ക്കുള്ളിൽ നടത്തുന്നതാണ്. അലോട്ട്മെന്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മ‌ിഷൻ വെബ്സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്കൂ‌ളിൽ രക്ഷകർത്താവിനോടൊപ്പം 2024 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്‌ഥിരപ്രവേശനം നേടണം.

മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. ഹയർസെക്കണ്ടറി അഡ്‌മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-

MRS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെൻറ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ രക്ഷകർത്താവിനോടൊപ്പം 2024 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്‌മെൻറ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂ‌ളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്‌മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ സ്‌ഥിരപ്രവേശനം 2024 ജൂലൈ 9 ന് വൈകിട്ട് 4 ന് മുൻപായി നേടണം.

Follow us on

Related News