തിരുവനന്തപുരം:സംസ്ഥാനത്ത് 5വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തിദിനം അടുത്ത ആഴ്ചമുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിവസമാണ്. അധ്യയന ദിനങ്ങൾ 220 ദിവസമാക്കി ഉയർത്തിയതിന്റെ ഭാഗമായാണ് ഇന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ 5വരെ ക്ലാസുകളിലെ പഠനം 200 ദിവസമാക്കി കുറയ്ക്കാൻ അധ്യപക സംഘടനാ യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതനുസരിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. സർക്കുലർ ഇറങ്ങാത്തതിനാലാണ് 5വരെയുള്ള ക്ലാസുകൾക്ക് ഇന്നും പ്രവർത്തി ദിനമാക്കിയത്.

ഹയർ സെക്കന്ററി പരീക്ഷകളുടെ സമയത്തിൽ നേരിയമാറ്റം: സമയമാറ്റം വെള്ളിയാഴ്ച്ചകളിൽ
തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷകളിൽ നേരിയ സമയ...