പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

Jun 22, 2024 at 6:00 am

Follow us on

തിരുവനന്തപുരം:അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്കാണ് അവധി. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ സ്കൂൾ പ്രവർത്തിക്കാൻ കഴിയില്ല. അതേസമയം സംസ്ഥാനത്ത് 5വരെയുള്ള ക്ലാസുകൾക്ക് ശനിയാഴ്ചകളിലെ അധിക പ്രവർത്തിദിനം അടുത്ത ആഴ്ചമുതൽ ഒഴിവാക്കും. ഇതുമായി ബന്ധപ്പെട്ട സർക്കുലർ സർക്കാർ ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. 10-ാം ക്ലാസ് വരെയുള്ള സ്കൂ‌ളുകൾക്ക് ഇന്ന് പ്രവൃത്തിദിവസമാണ്. അധ്യയന ദിനങ്ങൾ 220 ദിവസമാക്കി ഉയർത്തിയതിന്റെ ഭാഗമായാണ് ഇന്ന് സ്കൂളുകൾ പ്രവർത്തിക്കുന്നത്. ഒന്ന് മുതൽ 5വരെ ക്ലാസുകളിലെ പഠനം 200 ദിവസമാക്കി കുറയ്ക്കാൻ അധ്യപക സംഘടനാ യോഗത്തിൽ ധാരണയായിട്ടുണ്ട്. ഇതനുസരിച്ചുള്ള സർക്കുലർ ഉടൻ പുറത്തിറങ്ങും. സർക്കുലർ ഇറങ്ങാത്തതിനാലാണ് 5വരെയുള്ള ക്ലാസുകൾക്ക് ഇന്നും പ്രവർത്തി ദിനമാക്കിയത്.

Follow us on

Related News