പിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jun 22, 2024 at 5:00 pm

Follow us on

തേഞ്ഞിപ്പലം:2024 – 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ (PGCAP – 2024) 28-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
ജൂൺ 27-ന് ആരംഭിക്കുന്ന അദീബ്-ഇ-ഫാസിൽ പ്രിലിമിനറി രണ്ടാം വർഷ ഏപ്രിൽ / മെയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ ഗവ. കോളേജ് മടപ്പള്ളിയിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

ഗ്രേഡ് കാർഡ് വിതരണം
ബി.ടെക്. നാല്, ആറ് സെമസ്റ്റർ (2014 സ്‌കീം – 2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ (IET) നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈനിങ് ആന്റ് മാനേജ്‌മന്റ് നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 24 – ന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ്. കോളേജ് പൊന്നാനി. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷകൾ
സർവകലാശാലാ നിയമപഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. (രണ്ടു വർഷ – 2020 പ്രവേശനം മുതൽ) ഏപ്രിൽ 2024 ECB IV – Cyber Crimes & Legal Control of Cyber Communication പേപ്പർ റഗുലർ / സപ്ലിമെന്ററി പരീക്ഷ ജൂലൈ 18-ന് നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ് സി. ഹെൽത് ആന്റ് യോഗ തെറാപ്പി (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 22-ന് തുടങ്ങും. കേന്ദ്രം: ഗുരുവായൂരപ്പൻ കോളേജ് കോഴിക്കോട്.

നാലാം സെമസ്റ്റർ എം.എഡ്. (2020 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 29-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലങ്ങൾ
🔵എസ്.ഡി.ഇ. അവസാന വർഷ എം.എ. ഹിസ്റ്ററി (2017 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജൂലൈ മൂന്ന് വരെ അപേക്ഷിക്കാം.

പത്താം സെമസ്റ്റർ ബി.ആർക്. ഏപ്രിൽ 2024 (2017 സ്‌കീം), ജൂലൈ 2024 (2012 സ്‌കീം) റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ഫോക്‌ലോർ സ്റ്റഡീസ് ഒന്നാം സെമസ്റ്റർ (CCSS – 2023 & 2022 പ്രവേശനം) നവംബർ 2023, നാലാം സെമസ്റ്റർ (CCSS – 2022 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്സ്, എം.എസ് സി. അപ്ലൈഡ് ജിയോളജി, എം.എസ് സി. ഇലക്ട്രോണിക്സ്, എം.എസ് സി. മൈക്രോബയോളജി, എം.എസ് സി. കമ്പ്യൂട്ടർ സയൻസ്, എം.എസ് സി. സുവോളജി, എം.എസ് സി. കെമിസ്ട്രി, എം.കോം. നവംബർ 2023 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ എം.കോം., എം.എസ് സി. കമ്പ്യൂട്ടർ സയൻസ് നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.

Follow us on

Related News