തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന വിദ്യാഭ്യാസ സമ്മേളനം നാളെ നടക്കും. SSLC ഉൾപ്പെടെ ഉള്ള പരീക്ഷകളുടെ പരിഷ്‌കരണവും യോഗം ചർച്ച ചെയ്യും. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ, കരിക്കുലം കമ്മിറ്റി അംഗങ്ങൾ, വിദ്യാഭ്യാസത്തിനുള്ള നിയമസഭ സബ്ജക്ട് കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപക സംഘടന പ്രതിനിധികൾ , വിദ്യാർത്ഥി സംഘടന പ്രതിനിധികൾ,PTA പ്രസിഡൻ്റുമാർ, മുൻ വിദ്യാഭ്യാസ സെക്രട്ടറിമാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും. ഭാവിയിലേക്കുള്ള മൂല്യനിർണയ രീതിശാസ്ത്രം ചർച്ച ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യും.
കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി: ഗ്രേസ്മാർക്ക് സംബന്ധിച്ചും പുതിയ തീരുമാനം ഉണ്ടാകും
തിരുവനന്തപുരം:കായിക താരങ്ങൾക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി...