തേഞ്ഞിപ്പലം:2024-2025 അധ്യയന വര്‍ഷത്തേക്കുള്ള 4വർഷ ബിരുദ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെൻ്റ് പരിശോധിച്ച് വിദ്യാർത്ഥികൾക്ക് 17വരെ തിരുത്തൽ നടത്താം. ട്രയൽ അലോട്മെന്റ് ഇന്നലെയാണ്
പ്രസിദ്ധീകരിച്ചത്. അഡ്മിഷന്‍ വിഭാഗത്തിന്റെ വെബ്സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്മെൻ്റ് പരിശോധിക്കാം. https://admission.uoc.ac.in ജൂണ്‍ 17 ന് വൈകീട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്മെന്റ് പരിശോധിക്കാം. നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐഡി എന്നിവ ഒഴികെ) 2024 ജൂണ്‍ 17 ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാര്‍ത്ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയാഗിച്ച് ലോഗിൻ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതാണ്. തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധ മായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കേണ്ടതാണ്. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലാട്ട്മെൻ്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടുന്നതായിരിക്കും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...