പ്രധാന വാർത്തകൾ
അഗ്നിവീർ: വ്യോമസേനയിൽ അവസരംKEAM 2024 പരാതി നൽകാനുള്ള തീയതി നീട്ടി, ഭിന്നശേഷിക്കാരുടെ പരിശോധനKEAM 2024: ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷിക്കാംകേരള മാനേജ്‌മെന്റ്‌ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെഷൻ II): ജൂൺ 30ന്സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ 16ന്: കേരളത്തിൽ പരീക്ഷ എഴുതാൻ 23666 പേർസ്‌കൂള്‍ ബസിന് തീപിടിച്ചു: ഒഴിവായത് വൻ ദുരന്തംവായനദിനം എത്തി: സ്കൂളുകളില്‍ ലൈബ്രേറിയന്‍ തസ്തിക അനുവദിക്കുകകാലിക്കറ്റിൽ പിജി പ്രവേശനം: 22 വരെ അപേക്ഷിക്കാംട്രാൻസ്ഫർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് സാവകാശം നൽകണം :മന്ത്രി ആർ.ബിന്ദുബിരുദ പ്രവേശനം: അപേക്ഷയിലെ തിരുത്തലുകൾ 17നകം

സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്, സ്കോൾ കേരള ഫീസ്

May 5, 2024 at 5:30 am

Follow us on

തിരുവനന്തപുരം:സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സിന്റെ ആദ്യ ബാച്ച് പ്രവേശനം നേടിയ വിദ്യാർഥികൾ കോഴ്സ് ഫീസിന്റെ രണ്ടാം ഗഡു മേയ് 6 മുതൽ 20 വരെ പിഴയില്ലാതെയും 100 രൂപ പിഴയോടുകൂടി മേയ് 31 വരെയും ഫീസ് അടയ്ക്കാം. രസീത് സ്കോൾ-കേരള ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.

കിക്മയിൽ സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ്
🔵കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ഓൺലൈനായി സൗജന്യ സി-മാറ്റ് മോക് ടെസ്റ്റ് നടത്തുന്നു. 2024-26 എം.ബി.എ. ബാച്ചിലേക്ക് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായാണ് ഈ സൗജന്യ ട്രയൽ ടെസ്റ്റ്. സ്‌കോർ കാർഡും, ശരി ഉത്തരങ്ങളുടെ വിശകലനവും ചേർന്നതാണ് പരിശീലന പരിപാടി. ആദ്യം രജിസ്റ്റർ ചെയ്യുന്ന 250 പേർക്കാണ് അവസരം ലഭിക്കുക. രജിസ്റ്റർ ചെയ്യാൻ https://bit.ly/KICMA-CMAT സന്ദർശിക്കുക. അവസാന തീയതി മേയ് 5 വൈകിട്ട് അഞ്ചു വരെ. ഫോൺ: 8548618290, 9188001600

Follow us on

Related News