പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില തുടരുന്ന സാഹചര്യത്തില്‍ മദ്രസകൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രസകൾക്ക് മെയ് 2 വരെ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മെയ് 2 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉയർന്ന താപനിലയെ തുടർന്ന് ഏപ്രിൽ 29 ന് പാലക്കാട് ജില്ലയിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെയ് രണ്ട് വരെ കനത്ത ജാഗ്രത തുടരും. മെഡിക്കൽ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് രണ്ട് വരെ അടച്ചിടാനാണു ജില്ലാ കലക്ടർ ഡോ. എസ്. ചിത്ര നിർദ്ദേശം നൽകിയത്. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ അതീവ ജാഗ്രത പുലര്‍ത്തണം. ഇന്നലെ പാലക്കാടും കണ്ണൂരും രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു. കനത്ത ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് ഇന്നലെ നിർദേശം നൽകിയിട്ടുണ്ട്.
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
തിരുവനന്തപുരം:എസ്എസ്എൽസി ഇംഗ്ലീഷ്,പ്ലസ് വൺ ഗണിതം പരീക്ഷകളുടെചോദ്യങ്ങൾ...