പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

ഹയർ സെക്കൻഡറി അധ്യാപകർക്കും അവധിക്കാല പരിശീലനം: മെയ്‌ 20മുതൽ തുടക്കം

Apr 18, 2024 at 7:00 pm

Follow us on

തിരുവനന്തപുരം:ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം ഏഴുവർഷത്തിനുശേഷം പൊതുവിദ്യാഭ്യാസ വകുപ്പ് പുനരാരംഭിക്കുന്നു. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള അധ്യാപകർക്ക് എല്ലാ വർഷവും സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും, എസ്.സി.ഇ.ആർ.ടി.യും സഹകരിച്ചു കൊണ്ട് പരിശീലനങ്ങൾ നടന്നുവരുന്നുണ്ട്. എന്നാൽ ഹയർസെക്കൻഡറി അധ്യാപകർക്ക് കഴിഞ്ഞ 6 വർഷമായി ഇത്തരം പരിശീലനങ്ങൾ നൽകുവാൻ കഴിഞ്ഞിട്ടില്ല. കേരളത്തിലെ മുഴുവൻ ഹയർസെക്കൻഡറി അധ്യാപകർക്കും 4 ദിവസം നീണ്ടുനിൽക്കുന്ന നോൺ-റസിഡൻഷ്യൽ പരിശീലനമാണ് നൽകുന്നത്. ഒരു വിഷയത്തിൽ 40 പേരുള്ള ബാച്ചുകളിലായി പരിശീലനം നൽകും. ആകെ 28,028 അധ്യാപകർക്ക് 14 ജില്ലകളിലായി പരിശീലനം നൽകും. 2024 മെയ് 20 മുതലാണ് സംസ്ഥാനത്ത് 14 ജില്ലാ കേന്ദ്രങ്ങളിലായി പരിശീലനം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.

പരിശീലനത്തിന്റെ ആരംഭത്തിൽ തന്നെ ഹയർസെക്കൻഡറി,വിഎച്ച്എസ്ഇ മേഖലയിലുള്ള പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്മാർക്കും പ്രത്യേക പരിശീലനം സംഘടിപ്പിക്കും. വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലകളില്‍ ആയിരിക്കും പരിശീലനം കൊടുക്കുക. ദേശീയ, സംസ്ഥാന തലങ്ങളിൽ വിദ്യാഭ്യാസരംഗത്ത് മാറിവരുന്ന പാഠ്യപദ്ധതി, മാറുന്ന കാലത്തെ അധ്യാപന രീതിശാസ്ത്രം, ക്ലാസ് റൂം ടീച്ചിങ്ങിൽ നിർമ്മിത ബുദ്ധിയുടെ ഉപയോഗം, നൂതനമായ മൂല്യനിർണയ സാധ്യതകൾ, കൗമാര വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ പ്രവർത്തനങ്ങൾ, എന്നിവ പരിശീലനത്തിന്റെ ഉള്ളടക്കങ്ങളായി മാറും. ഇതിന്റെ ഭാഗമായി ആശയ രൂപീകരണ ശിൽപ്പശാല തിരുവനന്തപുരത്ത് നടന്നു. മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ തലവന്മാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...