തേഞ്ഞിപ്പലം:പൂനെയിലെ സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയിൽ നടന്ന അന്തർ സർവകലാശാല ബേസ്ബോൾ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാല വനിത ടീമിന് ഒന്നാം സ്ഥാനം. സാവിത്രി ഭായി പൂലെ യൂണിവ്വേഴ്സിറ്റിയെ 08-06 എന്ന സ്കോറിനു തോൽപ്പിച്ചാണ് കാലിക്കറ്റ് ടീം ഒന്നാം സ്ഥാനം നേടിയത്. ടൂർണമെന്റിലെ മോസ്റ്റ് ഡിസ്‌സിപ്ലിൻഡ് ടീമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തിരഞ്ഞെടുത്തു.
മത്സരത്തിലെ മികച്ച പിച്ചർ അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അമൃത എ എം കരസ്തമാക്കി.
ടീം അംഗങ്ങൾ,ശ്രുതി എം സ് (ക്യാപ്റ്റൻ, ഫാറൂഖ് കോളേജ്) അനഘ കെ (വൈസ് ക്യാപ്റ്റൻ ), വിസ്മയ ടി, ഹൃതിക ശ്യാം, സ്നേഹ ടി, സാന്ദ്ര എം, ആര്യ എം (വിമല കോളേജ്) നാസിന ഷെറിൻ, സഫ്ന ഷെറിൻ, റജ ഫാത്തിമ, അഷിക പ്രകാശ്, അമൃത എ.എം (ഫാറൂഖ് കോളേജ് ) അൻസമോൾ രാജു, അശ്വിനി യു (മേഴ്‌സി കോളേജ് ),അലീന അജയ്, പൂജ വി നായർ (കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചിങ് ഡിപ്പാർട്മെന്റ് ).
കോച്ച്- വിഷ്ണു ടി സി
മാനേജർ – റിന്റ ചെറിയാൻ.
- ജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജു
- വിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കും
- ഈ വർഷം മുതൽ അധ്യാപകർക്ക് 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇ
- സർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർ
- LSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം