പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജിബിരുദ പ്രവേശനം: സിയുഇടി- യുജി മെയ് 15 മുതൽസ്കൂൾ അധ്യാപകർക്ക് എഐ സാങ്കേതിക വിദ്യയിൽ മെയ്‌ 2മുതൽ പരിശീലനംKEAM-2024: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ ഇന്നുകൂടി അവസരംഎൻജിനീയറിങ് പ്രവേശന പരീക്ഷ സിലബസ് മാറ്റം: നടപടി വൈകുന്നുസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സമ്മർ ക്യാമ്പ് മെയ് 6മുതൽഹയർ സെക്കന്ററി ഫലം മെയ് പത്തോടെ: മൂല്യനിർണ്ണയം അടുത്തയാഴ്ച പൂർത്തിയാക്കുംഎസ്എസ്എൽസി മൂല്യനിർണ്ണയം പൂർത്തിയായി: പരീക്ഷാ ഫലം ഉടൻ

എട്ടാം ക്ലാസ് പ്രവേശനം: ഐഎച്ച്ആർഡി തീയതി നീട്ടി

Mar 27, 2024 at 6:00 pm

Follow us on

തിരുവനന്തപുരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിനു കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2024-25 അധ്യയന വർഷത്തെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുവാനുള്ള തീയതി ഏപ്രിൽ 4വരെ നീട്ടി. വൈകിട്ട് അഞ്ചു വരെ അപേക്ഷ നൽകാം. അപേക്ഷകൾ നേരിട്ടും, http://ihrd.kerala.gov.in/ths എന്ന വെബ് സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ മൂന്നു വരെയും സ്‌കൂളിൽ നേരിട്ട് നാലിനു വൈകുന്നേരം അഞ്ചു മണിവരെയും സമർപ്പിക്കാം. എറണാകുളം ജില്ലയിൽ കലൂരിലും (0484-2347132/8547005008) കപ്രാശ്ശേരിയിലും (ചെങ്ങമനാട്, 0484-2604116/8547005015), മലപ്പുറം ജില്ലയിൽ വാഴക്കാട് (0483-2725215/8547005009), വട്ടംകുളം (0494-2681498/8547005012), പെരിന്തൽമണ്ണ (04933-225086/8547021210) എന്നിവിടങ്ങളിലും കോട്ടയം ജില്ലയിൽ പുതുപ്പള്ളി (0481-2351485/8547005013)യിലും, ഇടുക്കി ജില്ലയിൽ മുട്ടം, തൊടുപുഴ (04862-255755/8547005014) യിലും പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി (0469-2680574/8547005010)യിലും പ്രവർത്തിക്കുന്ന സ്കൂളുകളിലാണ് പ്രവേശനം.

Follow us on

Related News