പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

പരീക്ഷകൾ കഴിഞ്ഞു: മികച്ച അവസരവുമായി കൈറ്റ് വിക്ടേഴ്സ്

Mar 26, 2024 at 1:00 pm

Follow us on

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷകൾക്ക് പിന്നാലെ ഈ വർഷത്തെ പ്ലസ് ടു പരീക്ഷകളും പൂർത്തിയായി. ഇനി അവധി ദിനങ്ങളാണ്. ആഘോഷങ്ങൾക്കൊപ്പം തുടർപഠനത്തിനുള്ള തയ്യാറെടുപ്പുകളും നടത്തേണ്ടതുണ്ട്. മെഡിക്കൽ എഞ്ചിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അവസരമൊരുക്കുകയാണ് കൈറ്റ് വിക്ടേഴ്സ്. ഇതിനായി വിപുലമായ പരിശീലന പരിപാടികൾക്ക് നടത്തുമെന്ന് കൈറ്റ് വിക്ടേഴ്സ് അറിയിച്ചിട്ടുണ്ട്. ഈ അവസരം എല്ലാ വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം. ഇനി മെഡിക്കൽ/ എഞ്ചിനിയറിങ് ഉൾപ്പെടെയുള്ള എൻട്രൻസ് പഠന കാലമാണ്. വലിയ ലക്ഷ്യം നേടുന്നതിൽ നിങ്ങളെ സഹായിക്കാൻ കൈറ്റ് വിക്ടേഴ്സും ഒരുങ്ങിക്കഴിഞ്ഞു. ഏപ്രിൽ ഒന്നുമുതൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഒരു മാസം നീണ്ടു നിൽക്കുന്ന എൻട്രൻസ് തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയാണ്. പാഠഭാഗങ്ങൾ വിശദീകരിച്ചും മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്തും വിദഗ്ധർ ക്ലാസുകളെടുക്കും. വരാനിരിക്കുന്ന മത്സര പരീക്ഷകളിൽ സാധ്യതയുള്ള ചോദ്യമാതൃകകളെ പരിചയപ്പെടുത്തുന്നു. ‘ക്രാക്ക് ദ എൻട്രൻസ്’ എന്ന് പേരുള്ള ഈ പരിശീലനത്തിൽ പ്ലസ് വൺ , പ്ലസ് ടു ക്ലാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് മുഴുവൻ പാoഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വിക്ടേഴസ് ക്ലാസിൽ ചർച്ച ചെയ്യുന്ന ചോദ്യോത്തരങ്ങൾക്ക് പുറമേ സ്വയം പരിശീലിക്കുന്നതിനുള്ള ക്വസ്റ്റ്യൻ സെറ്റുകളും ടെസ്റ്റ് പേപ്പറുകളും ഓൺലൈനായി നൽകും. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു മാതൃകാ എൻട്രൻസ് പരീക്ഷയും ഉണ്ടാവും. 2024 ഏപ്രിൽ ഒന്നുമുതൽ എല്ലാ ദിവസവും വൈകിട്ട് 7 മണിമുതലാണ് പരിശീലനം. ചിട്ടയായും സമഗ്രമായുമുള്ള എൻട്രൻസ് പരീക്ഷാ പരിശീലനത്തിൽ കൈറ്റ് വിക്ടേഴ്സിനൊപ്പം ചേരാം.

Follow us on

Related News