തിരുവനന്തപുരം:കേരള എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (KEAM-24) ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. https://www.cee.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഹോം പേജിൽ കീം നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പരീക്ഷ ഷെഡ്യുൾ പരിശോധിക്കാം. ജൂൺ ഒന്നുമുതൽ 9 വരെയാണ് കീം പ്രവേശന പരീക്ഷ നടക്കുക. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഷെഡ്യൂൾ പരിശോധിക്കാൻ കഴിയും. കേരളത്തിന് പുറമെ
മുംബൈ, ഡൽഹി, ദുബായ് പരീക്ഷ സെന്ററുകളിലും ഇതേ ദിവസം പരീക്ഷ നടക്കും. കേരളത്തിലെ എൻജിനീയറിങ്, ഫാർമസി, ആർക്കിടെക്ച്ചർ, മെഡിസിൻ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് KEAM.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...