പ്രധാന വാർത്തകൾ
30ശതമാനം മിനിമം മാർക്ക് ഇനി 5മുതൽ 10വരെ ക്ലാസുകളിലും: തോൽക്കുന്നവർ സേ പരീക്ഷ എഴുതണംഒന്നുമുതൽ 9വരെ ക്ലാസുകളിലെ പുസ്തകങ്ങളുടെ വിതരണം ഏപ്രിൽ 23മുതൽമിനിമം മാർക്ക് താഴെത്തട്ടിലുള്ള ക്ലാസുകളിലും: സൂചന നൽകി വിദ്യാഭ്യാസ മന്ത്രിഹയർ സെക്കൻഡറി ഓൺലൈൻ ട്രാൻസ്ഫർ: വിവരങ്ങൾ ഏപ്രിൽ 21 വരെ നൽകാംഅവധിക്കാല അധ്യാപക സംഗമത്തിന് 29ന് തുടക്കം: 10ദിവസത്തെ പരിശീലനവും സെമിനാറുകളുംജെഇഇ മെയിൻ പരീക്ഷാഫലം: കേരളത്തിൽ ഒന്നാമൻ അക്ഷയ് ബിജുവിദ്യാർത്ഥികൾ മറക്കല്ലേ..ഗ്രേസ് മാർക്ക് ലഭിക്കാനുള്ള അവസരം 22ന് അവസാനിക്കുംഈ വർഷം മുതൽ അധ്യാപകർക്ക്​ 50 മണിക്കൂർ നിർബന്ധിത പരിശീലനവുമായി സിബിഎസ്ഇസർവകലാശാല പരീക്ഷയുടെ ചോദ്യപേപ്പർ വാട്സ്ആപ്പ് വഴി ചോർന്നു: പിന്നിൽ അധ്യാപകർLSS USS പരീക്ഷാഫലം 2025: വിശദ വിവരങ്ങൾ അറിയാം

പിഎസ്‌സി പരീക്ഷയിൽ ഒന്നാം റാങ്ക്: പക്ഷേ നീനുവിന് ജോലിയില്ല

Mar 23, 2024 at 1:30 pm

Follow us on

കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യുവതി ജോലിക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നു. പി.എസ്.സി നടത്തിയ അസി.പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മുക്കം മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ നീനുവാണ് ജോലിക്കായി ഓഫിസുകൾ തോറും കയറിയിറങ്ങുന്നത്. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് ഒന്നാംറാങ്ക് നേടിയത്. 2023 സെപ്റ്റംബർ 19നാണ് അസിസ്റ്റന്റ് പ്രഫസർ ഇൻ കോമേഴ്‌സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നത്. റാങ്ക് ലിസ്റ്റ് വന്ന് ആറു മാസം പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീ നുവിനടക്കം ലിസ്റ്റിൽ പേരുള്ളവർക്കാർക്കും നിയമനം ലഭിച്ചില്ലെന്ന് പറയുന്നു. മൂന്നു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. നിലവിൽ കോമേഴ്‌സിൽ 27 ഒഴിവുകൾ നില നിൽക്കുന്നുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽനിന്ന് ഇതുവരെ രണ്ട് നിയമനങ്ങൾ നടന്നിട്ടുണ്ട്. മെയിൻ ലിസ്റ്റിൽനിന്ന് ഒരു നിയമനവും ഇതു വരെ നടത്തിയിട്ടില്ല. ജോലി ലഭിക്കാനായി കയറിയിറങ്ങാത്ത ഓഫീസുകൾ ഇല്ല. ഉടൻ നിയമനം ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്
പിഎച്ച്ഡി വിദ്യാർഥികൂടിയായ നീനു.

Follow us on

Related News