കോഴിക്കോട്: കേരള പബ്ലിക് സർവീസ് കമ്മിഷൻ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യുവതി ജോലിക്കായി ഓഫീസുകൾ കയറി ഇറങ്ങുന്നു. പി.എസ്.സി നടത്തിയ അസി.പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ മുക്കം മണാശ്ശേരി മുത്താലം ചാലിശ്ശേരി വീട്ടിൽ നീനുവാണ് ജോലിക്കായി ഓഫിസുകൾ തോറും കയറിയിറങ്ങുന്നത്. ഏറെ കഷ്ടപ്പെട്ട് പഠിച്ചാണ് ഒന്നാംറാങ്ക് നേടിയത്. 2023 സെപ്റ്റംബർ 19നാണ് അസിസ്റ്റന്റ് പ്രഫസർ ഇൻ കോമേഴ്‌സ് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് വന്നത്. റാങ്ക് ലിസ്റ്റ് വന്ന് ആറു മാസം പിന്നിട്ടിട്ടും ഒന്നാം റാങ്കുകാരിയായ നീ നുവിനടക്കം ലിസ്റ്റിൽ പേരുള്ളവർക്കാർക്കും നിയമനം ലഭിച്ചില്ലെന്ന് പറയുന്നു. മൂന്നു വർഷമാണ് ലിസ്റ്റിന്റെ കാലാവധി. നിലവിൽ കോമേഴ്‌സിൽ 27 ഒഴിവുകൾ നില നിൽക്കുന്നുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽനിന്ന് ഇതുവരെ രണ്ട് നിയമനങ്ങൾ നടന്നിട്ടുണ്ട്. മെയിൻ ലിസ്റ്റിൽനിന്ന് ഒരു നിയമനവും ഇതു വരെ നടത്തിയിട്ടില്ല. ജോലി ലഭിക്കാനായി കയറിയിറങ്ങാത്ത ഓഫീസുകൾ ഇല്ല. ഉടൻ നിയമനം ലഭിക്കും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്
പിഎച്ച്ഡി വിദ്യാർഥികൂടിയായ നീനു.
സംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറി
തിരുവനന്തപുരം:ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ...