തിരുവനന്തപുരം:ഇന്ത്യൻ നേവൽ ഡോക് യാർഡിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. മുംബൈ യാർഡിൽ വിവിധ ട്രേഡുകളിലായി ആകെ 301 ഒഴിവുകളുണ്ട്. മുംബൈ ഡോക് യാർഡ് അപ്രന്റിസ് സ്കൂളിലാണ് പരിശീലനം നൽകുക. വനിതകൾക്കും അവസരമുണ്ട്. ആകെ 22 ട്രേഡുകളിലേക്കാണ് നിയമനം. ഇലക്ട്രീഷ്യൻ ട്രേഡിൽ 40 ഒഴിവും ഫിറ്റർ ട്രേഡിൽ 50 ഒഴിവും മെക്കാനിക് (ഡീസൽ) ട്രേഡിൽ 35 ഒഴിവുമുണ്ട്. അവസാന തീയതി ഏപ്രിൽ 5ആണ്. എട്ടാം ക്ലാസ്/ പത്താം ക്ലാസ് മുതൽ ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈപ്പെൻഡ് അനുവദിക്കും. യോഗ്യതാ പരീക്ഷയുടെ മാർക്കിൻ്റെ അടിസ്ഥാനത്തിൽ ചുരുക്കപ്പട്ടിക തയ്യാറാക്കിയശേഷം എഴുത്തുപരീക്ഷ നടത്തിയാണ് തിരഞ്ഞെടുപ്പ്. പരീക്ഷയ്ക്ക് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദി ഭാഷകളിൽ പരീക്ഷ എഴുതാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും http://dasapprenticembi.recttindia.in സന്ദർശിക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...