തിരുവനന്തപുരം:കേരള ബാങ്കിൽ ക്ലർക്ക്-ക്യാഷർ-ഓഫീസ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ പി.എസ്.സി. നിയമനത്തിന് അവസരം ഒരുങ്ങുന്നു. ഇതിനു പുറമെ വാട്ടർ അതോറിറ്റിയിൽ ഡ്രാഫ്റ്റ്മാൻ, ഓവർസീയർ എന്നീ ഒഴിവുകളിലേക്കും പി.എസ്.സി അപേക്ഷ ക്ഷണിക്കും. വ്യവസായ വകുപ്പിൽ ഇൻഡസ്ട്രീസ് എക്സ്റ്റെൻഷൻ ഓഫീസർ, കമ്പനി-ബോർഡ്-കോർപ്പറേഷനിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ആരോഗ്യവകുപ്പിൽ ട്രീറ്റ്മെന്റ് ഓർഗനൈസർ എന്നിങ്ങനെ വിവിധ തസ്തികകളിലേക്ക് സ്പെഷ്യൽ എൻസിഎ റിക്രൂട്ട്മെന്റുകളിലേക്കും വിജ്ഞാപനമുണ്ടാകും. 33 തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിന് പി.എസ്.സി യോഗം അനുമതി നൽകിയിട്ടുണ്ട്. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾ ഏപ്രിൽ ഒന്നിലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. മെയ് ആദ്യവാരം വരെ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...