തിരുവനന്തപുരം:മാർച്ച് 3ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ എംബിഎ പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഉത്തര സൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉത്തര സൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും 100 രൂപ ഫീസ് എന്ന ക്രമത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റും 2024 മാർച്ച് 8ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ലഭ്യമാക്കേണ്ടതാണ്. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

മെഡിക്കൽ പ്രവേശനത്തിൽ ആശങ്കവേണ്ട: ഈ വർഷം അധികമായി 550 സീറ്റുകൾ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സ്വാശ്രയ മെഡിക്കൽ...