തിരുവനന്തപുരം:അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തകങ്ങൾ വിതരണത്തിന് തയ്യാറായി. 2, 4, 6, 8, 10 ക്ലാസ്സുകളിലെ കുട്ടികൾൾക്കുള്ള 1,43,71,650 പാഠപുസ്തകങ്ങളാണ് വിതരണത്തിന് സജ്ജമായത്.
ഈ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് മീഡിയം, തമിഴ് മീഡിയം, കന്നഡ മീഡിയം എന്നിവ ഉൾപ്പെടും. പുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മാർച്ച് 12ന് രാവിലെ 11 മണിക്ക് തിരുവനന്തപുരം കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കും. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ആവശ്യമായ രണ്ട് കോടി ഒമ്പത് ലക്ഷത്തി എഴുപത്തി രണ്ടായിരത്തി ഇരുന്നൂറ്റി അമ്പത് പാഠപുസ്തകങ്ങളുടെ അച്ചടി മെയ് മാസം ആദ്യ ആഴ്ച പൂർത്തിയാകും. ഇതിന്റെ വിതരണോദ്ഘാടനം മെയ് മാസം പത്തിനുള്ളിൽ നടക്കും.

അധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎ
തിരുവനന്തപുരം:ഭിന്നശേഷിക്കാർക്കായി അധ്യാപക പോസ്റ്റ് നീക്കി വെച്ചാൽ ആ സ്കൂളിലെ...