പത്തനംതിട്ട: ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ നോൺ വൊക്കേഷണൽ ടീച്ചർ – മാത്‌സ് (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ മാത്‌സിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ബിഎഡ് ഉം സെറ്റ് / നെറ്റ് / എംഎഡ് / എംഫിൽ / പിഎച്ച്ഡി അല്ലെങ്കിൽ തത്തുല്യം എന്നിവയും വേണം. ശമ്പള സ്കെയിൽ 45600 – 95600. പ്രായപരിധി 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് ഏഴിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...