തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് കയറി അറിയിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച കേസുകളുടെ
ആധിക്യമാണ് ട്രാൻസ്ഫർ സമയത്ത് നടക്കാത്തതിന് കാരണം. രണ്ടായിരത്തി പതിനഞ്ച് മുതൽ രണ്ടായിരം ഇരുപത്തി നാല് ഈ സമയം വരെ ട്രാൻസ്ഫർ സംബന്ധിച്ച് നൂറ്റി അറുപ—ലധികം കേസുകളാണ് ഉണ്ടായിട്ടുള്ളത്. അതിനാൽ തന്നെ രണ്ടായിരത്തി പതിനഞ്ച് മുതൽ ഇന്ന് വരെ ഒമ്പത് ട്രാൻസ്ഫർ നടത്തേണ്ടയിടത്ത് നാല് ട്രാൻസ്ഫർ മാത്രമാണ് നടത്താനായത്. ഇന്ന് പുറത്തിറങ്ങുന്നത് ഒമ്പതിനായിരത്തിലധികം വരുന്ന അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ്. ഹയർ സെക്കണ്ടി പ്രിൻസിപ്പൽമാരുടെ പ്രൊമോഷൻ ഉത്തരവ് ഈ മാസം തന്നെ പുറപ്പെടുവിക്കും.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...