പ്രധാന വാർത്തകൾ
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാംകോളജ് വിദ്യാർത്ഥികൾക്കായി സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: അപേക്ഷ 31വരെനിങ്ങൾക്ക് നന്നായി ഫോട്ടോ എടുക്കാൻ അറിയുമോ..? ഒന്നാം സമ്മാനം 50,000 രൂപമാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 19വരെതപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം: വിദ്യാർത്ഥികൾക്ക് അവസരം ഓണപ്പരീക്ഷ ഇന്നുമുതല്‍; ചോദ്യക്കടലാസ് പൊട്ടിക്കേണ്ടത്  അരമണിക്കൂർ മുന്‍പ് മാത്രം വിവിധ ജില്ലകളിൽ മഴ ശക്തമാകുന്നു: നാളത്തെ അവധി അറിയിപ്പ്ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്: നിർദേശങ്ങൾ ഇതാ

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി ഉടൻ വിതരണത്തിന് നിർദേശം

Feb 14, 2024 at 5:29 pm

Follow us on

തിരുവനന്തപുരം:സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോയ്ക്ക് നിർദേശം. മന്ത്രി വി.ശിവൻകുട്ടിയും മന്ത്രി ജി.ആർ.അനിലും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള അരി എഫ് സി ഐയിൽ നിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണം. അരിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സ്കൂളുകളിൽ ആയത് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കുത്തരി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഉപയോഗിക്കുന്നതിനായുള്ള അനുമതിയ്ക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകുവാനും യോഗം തീരുമാനിച്ചു. മന്ത്രിമാർക്ക് പുറമേ പൊതുവിദ്യാഭ്യാസ, ഭക്ഷ്യ – പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.

[

Follow us on

Related News