തിരുവനന്തപുരം:അലഹബാദ് മ്യൂസിയത്തിൽ എസ്എസ്എൽസി, പ്ലസ്ടു യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലേക്ക് അപേക്ഷിക്കാം. ക്യൂറേറ്റർ, ടെക്നിക്കൽ അസിസ്റ്റന്റ്, എൽ ഐ പി എ തുടങ്ങി എട്ടോളം ഒഴിവുകളിലേക്കാണ് നിയമനം. നിയമനം നടത്തുന്ന എല്ലാ പോസ്റ്റിലേക്കും 30 വയസ് വരെയാണ് പ്രായ പരിധി. സംവരണ വിഭാഗക്കാർക്ക് വയസ്സിളവുണ്ട്. ഓരോ തസ്തികകൾക്കും അനുസരിച്ചാണ് യോഗ്യത. അപേക്ഷാഫീസ് ജനറൽ, ഒബിസി വിഭാഗത്തിന് 500 ഉം എസ് സി , എസ്.ടി വിഭാഗക്കാർക്ക് 250 രൂപയുമാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച് ഫൊബ്രുവരി 14 നകം തപാൽ വഴി അപേക്ഷിക്കണം. വിജ്ഞാപനത്തിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് Director, Allahabad Museum, Chandrashekhar Azad Park, Prayagraj211002 എന്ന വിലാസത്തില്‍ ഫെബ്രുവരി 14ന് മുമ്പ് തപാല്‍ വഴി അയക്കുക.
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് നിയമനം
തിരുവനന്തപുരം:കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ...