തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ചും ഭിന്നശേഷി സംവരണം പാലിച്ച് സ്കൂൾ മാനേജർമാർ നിയമനം നടത്തുന്നതു സംബന്ധിച്ചുമുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സർക്കാരിന് അടിയന്തരമായി സമർപ്പിക്കാൻ നിർദേശം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കു വേണ്ടി ജോയിന്റ് സെക്രട്ടറി എം.ഐ.മീനാംബികയാണ് ഉത്തരവ് ഇറക്കിയത്. അധ്യാപക അനധ്യാപകർക്കു നിയമനാംഗീകാരം നൽകാത്തത് പോലെ ഭിന്നശേഷിയുള്ളവരുടെ നിയമനവും നടക്കാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് നടപടി. ഉത്തരവിൽ പറയുന്നത് ഇങ്ങനെ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് 18/11/2018നും 8/11/2021നും ഇടയിലുണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവരിൽ ഇനിയും അംഗീകാരം നൽകാത്തവർക്ക്, മാനേജർമാർ സമർപ്പിക്കുന്ന റോസ്റ്ററിലെ അപാകതയോ റോസ്റ്റർ സമർപ്പിക്കുന്നതിലെ വീഴ്ച്ചയോ തടസ്സമാക്കാതെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ബഹു.സുപ്രീം കോടതിയിലും ബഹു.ഹൈക്കോടതിയിലും നിലവിലുള്ള കേസുകളിലെ അന്തിമവിധിക്കു വിധേയമായി മറ്റുവിധത്തിൽ ക്രമപ്രകാരമെങ്കിൽ പ്രൊവിഷണലായി അംഗീകാരം നൽകുവാൻ സൂചന (3) പ്രകാരം അനുമതി നൽകിയിരുന്നു. റോസ്റ്റർ സമർപ്പിക്കാത്തതു കൊണ്ടും, സമർപ്പിച്ച റോസ്റ്ററുകളിൽ ഭിന്നശേഷിയുള്ളവരുടെ നിയമനത്തിന് മാറ്റി വെച്ചിട്ടുള്ളത് 8.11.2021 തീയതിയ്ക്കു ശേഷമുള്ള ഒഴിവാണെന്ന കാരണം കൊണ്ടും, അധ്യാപക അനധ്യാപകർക്കു നിയമനാംഗീകാരം നൽകാത്തത് പോലെ, ഭിന്നശേഷിയുള്ളവരുടെ നിയമനങ്ങളും നൽകാത്ത സാഹചര്യം ഉള്ളതായി ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ട്. ഈ സ്ഥിതി ഒഴിവാക്കുന്നതിനായി സൂചന (3) കത്തിലെ നിർദേശത്തിനു സമാനമായി, മാനേജർമാർ സമർപ്പിക്കുന്ന റോസ്റ്ററിലെ അപാകതയോ റോസ്റ്റർ സമർപ്പിക്കാത്തത് കൊണ്ടോ, 8.11.2021 തീയതിയ്ക്കു ശേഷമുള്ള ഒഴിവാണ് ഭിന്നശേഷി നിയമനത്തിനായി റിപ്പോർട്ട് ചെയ്തതെന്ന കാരണം കൊണ്ടോ നിരസിച്ചിട്ടുള്ള ഭിന്നശേഷിയുള്ളവരുടെ നിയമനങ്ങൾ ഉണ്ടെങ്കിൽ ആയതു അപ്പിൽ അധികാരിയുടെ ഉത്തരവ് കൂടാതെ മറ്റു വിധത്തിൽ ക്രമ പ്രകാരമെങ്കിൽ അംഗീകരിച്ചു നൽകുവാൻ നിർദേശം നൽകുന്നു. നിയമനാംഗീകാരം നൽകുന്നതു സംബന്ധിച്ചും ഭിന്നശേഷി സംവരണം പാലിച്ചു മാനേജർമാർ നിയമനം നടത്തുന്നതു സംബന്ധിച്ചുമുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സർക്കാരിന് അടിയന്തരമായി സമർപ്പിക്കുവാനും അറിയിക്കുന്നു.
കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്പോര്‍ട്സ് ക്ലബ്
തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക...