പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

കമ്പനി, ബോർഡ് എൽജിഎസ്: നിയമനം ഒരു മാസത്തിനകം ആരംഭിക്കും

Jan 28, 2024 at 8:00 pm

Follow us on

തിരുവനന്തപുരം:ബോർഡ്‌, കമ്പനി, കോർപറേഷൻ എന്നിവയിലെ ലാസ്റ്റ് ഗ്രേഡ് സെർവന്റ് നിയമനം ഒരു മാസത്തിനകം ആരംഭിക്കും. ഇതിനായി ഒരു മാസത്തിനകം പിഎസ്‌സി നിയമന ശുപാർശ തയാറാക്കും. 981 ഒഴിവുകളാണ് ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് ജനുവരി 12നാണ് പ്രസിദ്ധീകരിച്ചത്. മെയിൻ ലിസ്റ്റിൽ 3712, സപ്ലിമെന്ററി ലിസ്റ്റിൽ 3438, ഭിന്നശേഷി ലിസ്റ്റിൽ 114 എന്നിങ്ങനെ 7264 പേരാണു റാങ്ക് ലിസ്റ്റിൽ. റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിനാൽ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതൽ ഒഴിവ് വാട്ടർ അതോറിറ്റിയിലാണ്. 309 ഒഴിവുകൾ. ബവ്റിജസ് കോർപറേഷനിൽ 300 ഒഴിവുകളും കെഎസ്എഫ്ഇയിൽ 291 ഒഴിവുകളുമുണ്ട്. ലേബർ വെൽഫെയർ ഫണ്ട് ബോർഡ്, കെടിഡിസി, കയർ കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ എന്നിവിടങ്ങളിൽ ഓരോ ഒഴിവു വീതമാണ് ഉള്ളത്. മുൻ ലിസ്റ്റിനെ അപേക്ഷിച്ച് കമ്പനി, കോർപറേഷൻ, ബോർഡ് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ പുതിയ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 505 പേരുടെ വർധനയുണ്ട്. 2020 ജനുവരി 14നു പ്രസിദ്ധീകരിച്ച മുൻ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 3207 പേരായിരുന്നു. ഇത്തവണ 3712 പേരാണ് ഉള്ളത്.

Follow us on

Related News