തിരുവനന്തപുരം:കേരള പൊലിസ് കോൺസ്റ്റബിൾ (ട്രെയ്‌നി/ആംഡ് പൊലിസ് ബറ്റാലിയൻ) നിയമനത്തിനുള്ള പി.എസ്.സി.നോട്ടിഫിക്കേഷൻ പ്രകാരം (കാറ്റഗറി നമ്പർ: 593/2023) അപേക്ഷ നൽകാനുള്ള സമയം ജനുവരി 31ന് അവസാനിക്കും. പ്ലസ് ടു യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. നിയമനത്തിന് വേണ്ട ശാരീരിക, കായിക ക്ഷമത വേണം. 168 സെന്റീമീറ്റർ ഉയരവും, 81 സെ.മീ നെഞ്ചളവും ഉണ്ടായിരിക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 31,100 രൂപ മുതൽ 66,800 രൂപ വരെയാണ് ശമ്പളം. പരീക്ഷയുടെയും, ഫിസിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.
സംസ്ഥാനത്ത് ഉടനീളം ഒട്ടേറെ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ 3909 നിയമനങ്ങളാണ് നടന്നത്. ഇത്തവണയും അത്രതന്നെ നിയമനങ്ങൾ ഉണ്ടാകുമെന്നു സൂചനയുണ്ട്. 18 വയസ് മുതൽ 26വയസ് വരെയാണ് പ്രായപരിധി. അപേക്ഷകർ 02-01-1997 01-01-200530 ഇടയിൽ ജനിച്ചവരായിരിക്കണം. പ്രായപരിധി 18 മുതൽ 26 വയസ് വരെ. 02-01-1997 01-01-200530 ഇടയിൽ ജനിച്ചവരായിരിക്കണം. ഒബിസി വിഭാഗക്കാർക്ക് 29, എസ്.സി-എസ്.ടി വിഭാഗക്കാർക്ക് 31, എക്‌സ് സർവ്വീസ് മെൻ- 41 എന്നിങ്ങനെയാണ് പ്രായപരിധി.
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളെ കൂട്ടത്തോടെ തങ്ങളുടെ ട്യൂഷൻ പഠന...