തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതിയിൽ നിന്ന് അനുമതി ലഭിച്ച പശ്ചാത്തലത്തിൽ ആണ് നടപടി. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ രണ്ട് വർഷത്തോളം സ്ഥലംമാറ്റത്തിന് സ്റ്റേ ഉണ്ടായിരുന്നതിനാൽ ആണ് സ്ഥലംമാറ്റം നീണ്ടുപോയത്. 39 വിഷയങ്ങളിൽ ആയി
പതിനയ്യായിരം അധ്യാപകരുടെ സ്ഥലംമാറ്റം ആണ് നടത്തേണ്ടത്. പുതിയ സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസിന്റെ ആദ്യ ദിവസമായ നവംബർ...









