തിരുവനന്തപുരം:കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2023 ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ മടവൂർ എൻ എസ് എസ് എച്ച് എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.എസ്.അനന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ കരുവൻപൊയിൽ ജി എം യു പി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൻ ഫയാസ് കെ ഒന്നാമതെത്തി. സീനിയർ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വർ എസ് എ ടി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കെ പി പൂജാലക്ഷ്മി രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ പത്താംക്ലാസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് വി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കയരളം എ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണവേണി എസ് പ്രശാന്ത് രണ്ടാം സ്ഥാനവും കൊല്ലം ജില്ലയിലെ ചവറ സൗത്ത് ജി യു പി എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി മീനാക്ഷി എ ആർ മൂന്നാം സ്ഥാനവും നേടി. പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. 5000രൂപ, 3000രൂപ എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കും. സംസ്ഥാനത്താകെ 2500ഓളം കുട്ടികൾക്ക് ജില്ലാതല സ്‌കോളർഷിപ്പായി 16ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല പരീക്ഷയിൽ ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്ക് സമ്മാനം നൽകുന്ന തീയതി പിന്നീട് അറിയിക്കും.
30 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 12 കെട്ടിടങ്ങളുടെ തറക്കല്ലിടലും നാളെ
തിരുവനന്തപുരം:സംസ്ഥാന സർക്കാരിൻ്റെ വിദ്യാകിരണം മിഷൻ്റെ ഭാഗമായി കിഫ്ബി,...