പ്രധാന വാർത്തകൾ
പ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷംഎസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷ: വിദ്യാർത്ഥികൾക്ക് സഹായം അഭ്യർത്ഥിക്കാം 

തളിര് സ്‌കോളർഷിപ്പ് ഫലം പ്രസിദ്ധീകരിച്ചു: പി.എസ്.അനന്യ ഒന്നാമത്

Jan 19, 2024 at 6:30 pm

Follow us on

തിരുവനന്തപുരം:കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2023 ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. സീനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയിലെ മടവൂർ എൻ എസ് എസ് എച്ച് എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി പി.എസ്.അനന്യ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ജില്ലയിലെ കരുവൻപൊയിൽ ജി എം യു പി എസ്സിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അമൻ ഫയാസ് കെ ഒന്നാമതെത്തി. സീനിയർ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വർ എസ് എ ടി ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കെ പി പൂജാലക്ഷ്മി രണ്ടാം സ്ഥാനവും മലപ്പുറം ജില്ലയിലെ കല്പകഞ്ചേരി ജി വി എച്ച് എസ് എസ്സിലെ പത്താംക്ലാസ് വിദ്യാർത്ഥി പ്രബിൻ പ്രകാശ് വി മൂന്നാം സ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ കണ്ണൂർ ജില്ലയിലെ കയരളം എ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണവേണി എസ് പ്രശാന്ത് രണ്ടാം സ്ഥാനവും കൊല്ലം ജില്ലയിലെ ചവറ സൗത്ത് ജി യു പി എസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥി മീനാക്ഷി എ ആർ മൂന്നാം സ്ഥാനവും നേടി. പതിനായിരം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. 5000രൂപ, 3000രൂപ എന്നിങ്ങനെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കും. സംസ്ഥാനത്താകെ 2500ഓളം കുട്ടികൾക്ക് ജില്ലാതല സ്‌കോളർഷിപ്പായി 16ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത്. ജില്ലാതല പരീക്ഷയിൽ ഓരോ ജില്ലയിലും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ പങ്കെടുത്തത്. വിജയികൾക്ക് സമ്മാനം നൽകുന്ന തീയതി പിന്നീട് അറിയിക്കും.

Follow us on

Related News