തിരുവനന്തപുരം:അപ്പർ പ്രൈമറി സ്കൂളിലേക്ക് കേരള സർക്കാർ അംഗീകരിച്ച ഹിന്ദി അധ്യാപക യോഗ്യതയായ ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 50 ശതമാനത്തിന് മുകളിൽ മാർക്കോടു കൂടി ഹിന്ദിയിലുള്ള പ്ലസ്ടു അല്ലെങ്കിൽ ഹിന്ദി ബിഎ പാസായിരിക്കണം. ഉയർന്ന് യോഗ്യതയും മാർക്കും ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 17നും 35നും ഇടക്ക് ആയിരിക്കണം. അപേക്ഷകൾ ജനുവരി 25ന് മുൻപായി പ്രിൻസിപ്പാൾ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0473 4296496, 8547126028.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...