തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐഐടികളിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024–26 ബാച്ചിലെ (4–സെമസ്റ്റർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31ആണ്. ഐഐഎം ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓരോ ഐഐടിയും അതാത് സ്ഥപനങ്ങളുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് പ്രവേശനം നൽകുക. യോഗ്യത പരീക്ഷയിലെ മാർക്കിന് പുറമെ , 10–ാം ക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, ഗ്രൂപ്പ് ചർച്ച, അഭിമുഖം തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും. ഓരോ വിഭാഗത്തിനും ക്യാറ്റിൽ പെർസെന്റൈൽ കട്ടോഫ് ഉണ്ടാകും. ഓരോ ഐഐടികളിലെയും പ്രവേശനത്തിനുള്ള വിശദ വിവരങ്ങൾ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് വഴി ലഭ്യമാണ്. ഇ–മെയിൽ വിലാസങ്ങളും ഫോൺ നമ്പറുകളും സൈറ്റുകളിൽ ലഭ്യമാണ്.

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി...