പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

ക്രിസ്മസ് അവധിക്ക് ശേഷം നാളെ സ്കൂളുകൾ തുറക്കും: ഇനി വരുന്നത് തിരക്കിട്ട ദിനങ്ങൾ

Dec 31, 2023 at 3:30 pm

Follow us on

തിരുവനന്തപുരം:ക്രിസ്മസ് അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ (ജനുവരി ഒന്നുമുതൽ) തുറക്കും. ഡിസംബർ 22ന് പൂർത്തിയായ രണ്ടാംപാദ വാർഷിക പരീക്ഷകൾക്ക് ശേഷമാണ് സംസ്ഥാനത്തെ സ്കൂളുകൾ ക്രിസ്മസ് അവധിക്കായി അടച്ചത്. 9 ദിവസത്തെ അവധിക്ക് ശേഷം നാളെ പുതുവർഷ പുലരിയിൽ വിദ്യാർത്ഥികൾ വീണ്ടും സ്കൂളുകളിലെത്തും. എന്നാൽ ജനുവരി 2ന് മന്നം ജയന്തി പ്രമാണിച്ച് സ്കൂളുകൾ അവധിയാണ്. ജനുവരിയിൽ ആകെ 8 അവധി ദിനങ്ങൾ ഉണ്ട്. ഫെബ്രുവരി മാസത്തിലും 8 അവധി ദിനങ്ങൾ ഉണ്ട്. ഇതിനുപുറമേ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രാക്ടിക്കൽ, മാതൃകാ പരീക്ഷകളും നടക്കുന്നുണ്ട്. അതുകൊണ്ട്തന്നെ ഇനി വരുന്ന രണ്ടര മാസക്കാലം സ്കൂളുകളെ സംബന്ധിച്ച് തിരക്കുപിടിച്ച ദിനങ്ങളാണ്. മാർച്ചിൽ ഈ വർഷത്തെ വാർഷിക പരീക്ഷകൾ നടക്കുകയാണ്. ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ ആരംഭിക്കും. ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ മാതൃകാ പരീക്ഷകൾ ഫെബ്രുവരി 15മുതൽ 21വരെയാണ് നടക്കുന്നത്.

പരീക്ഷാ ടൈം ടേബിൾ
https://schoolvartha.com/2022/11/28/higher-secondary-time-table/

ഹയർസെക്കൻഡറി രണ്ടാംവർഷ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22ന് ആരംഭിക്കും. ഇതിന് പുറമേ മാർച്ചിൽ എസ്എസ്എൽസി പരീക്ഷകളും മറ്റു ക്ലാസുകളിലെ പരീക്ഷകളും നടക്കുകയാണ്. പരീക്ഷകൾക്കു മുമ്പായി സിലബസ് പൂർത്തീകരിക്കുന്നതിനായി തിരക്കിട്ട പഠനമാണ് സ്കൂളുകളിൽ നടത്തേണ്ടി വരിക.

Follow us on

Related News