പ്രധാന വാർത്തകൾ
ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകളുടെ പുതിയ ഗ്രേസ് മാർക്ക് ഇതാ: ലഭിക്കുന്നത് 2മുതൽ 100 മാർക്ക് വരെഇനി പ്രീ പ്രൈമറി കുട്ടികൾക്കും കായികോത്സവംഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻNEET-UG 2026: അപേക്ഷാ തിരുത്തലുകൾക്ക് ഇന്ന് ഉച്ചമുതൽ തുടക്കംപ്ലസ്ടുവിന് ശേഷം എന്ത്? മികച്ച കോഴ്സുകളും പഠനകേന്ദ്രങ്ങളും അറിയാംസ്‌കൂൾ ഉച്ചഭക്ഷണത്തിന് വിറകടുപ്പ് ഉപയോഗിക്കാൻ അനുമതിപ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026സ്കൂൾ പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കും: മന്ത്രി വി.ശിവൻകുട്ടിസഹകരണ ബാങ്കുകളിലും സഹകരണ സംഘങ്ങളിലും വിവിധ ഒഴിവുകൾ: അപേക്ഷ 4വരെ മാത്രം

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

Dec 14, 2023 at 5:00 pm

Follow us on

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾ അടപ്പിച്ചു. വിവിധ മേഖലകളിലെ കോച്ചിങ് സെന്ററുകളോടനുബന്ധിച്ച് പ്രവർത്തിയ്ക്കുന്ന ഹോസ്റ്റൽ, മെസ്സ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കി. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ 995 ഹോസ്റ്റൽ, കാന്റീൻ, മെസ്സ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. വളരെ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന 9 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ 127 സ്ഥാപനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം കോമ്പൗണ്ടിങ് നോട്ടീസും 267 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. കൂടാതെ 10 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്മെന്റ് നോട്ടീസും നൽകിയതായും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

നിയമാനുസൃതം ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന 179 സ്ഥാപനങ്ങൾ ഈ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്ന നിയമ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഹോസ്റ്റലുകളിൽ നിന്നും മറ്റും ലഭിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ സംബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന് തുടർച്ചയായി പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി ഈ പരിശോധനകൾ നടത്തിയത്. 3 പേർ വീതം അടങ്ങുന്ന 96 സ്‌ക്വാഡുകളായിരുന്നു ഈ പരിശോധനകൾ നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പ്രതിപാദിയ്ക്കുന്ന എല്ലാ മാനദണ്ഡങ്ങളും ഹോസ്റ്റൽ, കാന്റീൻ, മെസ്സ് നടത്തുന്നവർ കൃത്യമായി പാലിക്കണം. ഈ കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ 2006ലെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കർശന നിയമ നടപടികൾ സ്വീകരിയ്ക്കും. പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

Follow us on

Related News

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം വെട്ടികുറച്ചെന്ന വാർത്ത ശരിയല്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രീപ്രൈമറി വിഭാഗം ജീവനക്കാരുടെ ഓണറേറിയം...