പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

Dec 6, 2023 at 8:00 am

Follow us on

തിരുവനന്തപുരം:വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും റോഡിലൂടെ പോകുന്ന അപരിചിത വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് സ്ഥല വ്യത്യാസമില്ലാതെ കാണുന്ന പതിവ് കാഴ്ചയാണ്. ഇത് ഗുണകരമായ ഒരു പ്രവർത്തിയല്ലെന്ന് കുട്ടികൾ ഓർക്കുക. നിങ്ങൾ കൈകാണിച്ചു നിർത്തുന്ന വാഹനം ഏതെന്നോ ആരാണ് ആ വാഹനത്തിലെന്നോ നിങ്ങൾക്ക് അറിയില്ല. അറിയാത്ത വാഹനങ്ങളിൽ കയറുന്നത് പല അപകടങ്ങൾക്കും ഇടയാക്കും എന്ന് ഓർക്കുക. നിങ്ങൾ കൈകാണിച്ചു നിർത്തുന്ന വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിലും അശ്രദ്ധമായും വാഹനം ഓടിക്കുന്നവർ ഉണ്ടാകാം. അത്തരം വാഹനത്തിൽ കയറി അപകടം വിളിച്ചു വരുത്തേണ്ടതില്ല. മദ്യപിച്ച് വാഹനം ഓടിക്കുന്നവരും മയക്കു മരുന്ന് ഉപയോഗിക്കുന്നവരും മയക്കുമരുന്ന് കടത്തുന്നവരും ഇത്തരത്തിൽ റോഡിലൂടെ കടന്നു പോകുന്നുണ്ട്. കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരും കുട്ടികളോട് മോശമായി പെരുമാറുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടാകും. വിവിധ കേസുകളിൽ ഉൾപ്പെട്ട ക്രിമിനലുകളെയും നിങ്ങൾ ഇത്തരത്തിൽ കൈകാട്ടി നിർത്തിയേക്കാം. അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കണം. അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും കയറാതിരിക്കുക എന്നതാണ് നാം ചെയേണ്ടത്. നിങ്ങളോട് വാഹനത്തിൽ കയറാൻ നിർബന്ധിച്ചാലും ഒഴിഞ്ഞു മാറുക. അല്ലെങ്കിൽ റോഡിൽ ഉള്ള മറ്റുള്ളവരോട് വിവരം അറിയിക്കുക. സ്കൂളിലേക്ക് പോകാനും വരാനും
സ്കൂൾ വാഹനങ്ങൾ അല്ലെങ്കിൽ ബസ് പോലുള്ള പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക. സ്കൂളിലേക്കും മറ്റും നടന്നു പോകുമ്പോൾ റോഡിൻ്റെ വലതു വശം ചേർന്ന് ശ്രദ്ധയോടെ നടക്കുക. സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഈ രീതി പിന്തുടരുക.

Follow us on

Related News