തിരുവനന്തപുരം:കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഗസ്റ്റ് ഫാക്കൽറ്റി ഇൻ മാനേജ്‌മെന്റ്(റിസർച്ച് മെത്തഡോളജി/ മാനേജീരിയൽ എക്കണോമിക്സ്/ ബിസിനസ്സ് ലോ), അക്കാദമിക് അസിസ്റ്റന്റ് ഇൻ ട്രാവൽ ആന്റ് ടൂറിസം, അക്കാദമിക് അസിസ്റ്റന്റ് ഇൻ കോമേഴ്സ് ആന്റ് അക്കൗണ്ടൻസി എന്നീ തസ്തികകളിൽ താത്കാലിക നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യതയും മറ്റ് വിവരങ്ങളും കിറ്റ്സിന്റെ വെബ്സൈറ്റിൽ (http://kittsedu.org) ലഭ്യമാണ്. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള അപേക്ഷകൾ ഡയറക്ടർ കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തിൽ ഡിസംബർ എട്ടിനു മുമ്പായി അയയ്ക്കണം.
കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും
തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...









