പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ദേശീയ സ്കൂൾ ബാന്‍റ് സോണൽ മത്സരം: കണ്ണൂർ സെന്റ് തെരാസസ് ആഗ്ലോ ഇൻഡ്യൻ സ്കൂളിന് വിജയം

Dec 3, 2023 at 3:00 pm

Follow us on

തിരുവനന്തപുരം:ദേശീയ തലത്തിൽ 8 സംസ്ഥാനങ്ങൾ തമ്മിൽ മാറ്റുരച്ച സോണൽതല ബാന്റ് മത്സരത്തിൽ പെൺകുട്ടികളുടെ ബ്രാസ് വിഭാഗത്തിൽ കണ്ണൂർ, സെന്റ്. തെരാസസ് ആഗ്ലോ ഇൻഡ്യൻ എച്ച്എസ്എസ് വിജയികളായി. ബ്രാസ് (ആൺ) പുതുച്ചേരി അമലോൽപവം എച്ച എസ് എസ് ടീമിനും ഒന്നാം സ്ഥാനം ലഭിച്ചു. പൈപ്പ് ബാന്റ് (പെൺ) പി എം ശ്രീ കേന്ദ്രീയ വിദ്യാലയം ബംഗളുരു, പൈപ്പ് ബാന്റ് (ആൺ) ഡോ.അബ്ദേക്കർ ഗുരുകുലം അറു ഗോലുനു, ആന്ധ്രാപ്രദേശും ജേതാക്കളായി. തിരുവനന്തപുരം അരുവിക്കര ജി.വി.രാജ സ്പോർട്സ് സ്കൂളിൽ അരങ്ങേറിയ ബാന്റ് മത്സരങ്ങളുടെ അവതരണ ഉദ്ഘാടനം അരുവിക്കര എം.എൽ.എ. അഡ്വ.ജി. സ്റ്റീഫൻ നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ.ആർ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് ഐ എ എസ് ബാന്റ് സംഘങ്ങളുടെ മാർച്ച് പാസ്റ്റ് സ്വീകരിച്ചു. അഡീ. ഡയറക്ടർ ഷിബു ആർ.എസ്. സന്നിഹിതനായി. 75-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 2024 ജനുവരി 21 മുതല്‍ 22 വരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്കൂള്‍ എഡ്യൂക്കേഷന്‍ & ലിറ്ററസി ഇന്‍ഡ്യയിലെ വിവിധ വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായിട്ടാണ് നാഷണല്‍ സ്കൂള്‍ ബാന്‍റ് മത്സരം സംഘടിപ്പിച്ചത്. ഇതിന്‍റെ ഭാഗമായി
എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളും സംസ്ഥാന/യു.ടിതല മത്സരങ്ങൾ സംഘടിപ്പിച്ചു.

25 മുതല്‍ 33 വരെ എണ്ണം കുട്ടികളെ വീതം പങ്കെടുപ്പിച്ച് കൊണ്ട് നാല് വ്യത്യസ്ത വിഭാഗങ്ങളിലാണ് ബാന്‍റ് മത്സരം സംഘടിപ്പിച്ചത്. പെണ്‍കുട്ടി കളുടെ പൈപ്പ് ബാന്‍റ്, ബ്രാസ് ബാന്‍റ് ആണ്‍കുട്ടികളുടെ പൈപ്പ് ബാന്‍റ്, ബ്രാസ് ബാന്‍റ് എന്നിവയായിരുന്നു മത്സര വിഭാഗങ്ങള്‍. ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളെ നാല് സോണുകളായി തിരിച്ചാണ് രണ്ടാം ഘട്ട സോണല്‍തല ബാന്‍ഡ് മത്സരം സംഘടിപ്പിച്ചത്. കേരളം, തമിഴ്നാട്, കര്‍ണ്ണാടകം, തലുങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി,
ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ എന്നിവ ഉള്‍പ്പട്ടതാണ് സതേണ്‍ സോണ്‍. ബാന്റ് മത്സരം സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഇത്തവണ കേരളത്തിനായിരുന്നു. സംസ്ഥാന/യു.ടിതല മത്സര വിജയികളായ 18 ടീമുകളാണ് സോണല്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. പെണ്‍കുട്ടികളുടെ പൈപ്പ് ബാന്‍റില്‍ 2 ടീമുകളും, ആണ്‍കുട്ടികളുടെ പൈപ്പ് ബാന്‍റില്‍ 2 ടീമുകളും, ആണ്‍കുട്ടികളുടെ ബ്രാസ് ബാന്‍റില്‍ 7 ടീമുകളും പെണ്‍കുട്ടികളുടെ ബ്രാസ് ബാന്‍റില്‍ 7 ടീമുകളും മത്സരിക്കുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 18 ടീമുകൾ മത്സരത്തിനായി എത്തിച്ചേർന്നു. സമാപന സമ്മേളനം അഡീ. ഡയറക്ടർ ഷിബു ആർ എസ് നിർവഹിച്ചു. സി ആർ പി എഫ് പള്ളിപ്പുറം ബാന്റ് ടീം സബ് ഇൻസ്പെക്ടർ രത്നമണി, കേരള പോലീസ് ബാൻഡ് ടീം (Rtd) എസ് ഐ മാരായ സുന്ദരൻ, ശോഭന ദാസൻ തുടങ്ങിയവർ വിധികർത്താക്കളായിരുന്നു. സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ ഇ. ഫാമില, സിന്ധു എസ്.എസ്, പ്രീതി. എം, അനുലേഖ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on

Related News