തിരുവനന്തപുരം:നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (JEE മെയിൻ) 2024 സെഷൻ 1പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബർ 4 വരെ അപേക്ഷ നൽകാം. http://jeemain.nta.nic.in വഴി അപേക്ഷിക്കാം. പരീക്ഷ 2024 ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെ നടക്കും. അപേക്ഷകളിലെ തിരുത്തൽ ഡിസംബർ 6 മുതൽ 8 വരെ നടത്താം. അഡ്മിറ്റ് കാർഡ് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുൻപായി വെബ്സൈറ്റ് വഴി ലഭ്യമാക്കും. പരീക്ഷാഫലം 2024 ഫെബ്രുവരി 12ന് പ്രഖ്യാപിക്കും. പരീക്ഷയ്ക്കുള്ള അപേക്ഷ സമർപ്പണം നവംബർ ഒന്നുമുതൽ https://jeemain.nta.ac.in വഴി ആരംഭിച്ചിരുന്നു.

സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ
തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷൻ...